കൊച്ചി: പാലക്കാട് കൊടുവായൂര്‍ മരുതി ഭഗവതീ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു.
സ്വകാര്യ ക്ഷേത്രമായി കുതിരവട്ടത്തു സ്വരൂപത്തിന്റെ അധീനതയിലുള്ള ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് പൊതുക്ഷേത്രമായി പ്രഖ്യാപിച്ചതും ഏറ്റെടുക്കുന്നതിനായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ ചുമതപ്പെടുത്തിയുള്ള ഉത്തരവും ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
കുതിരവട്ടത്തെ സ്വരൂപം ട്രസ്റ്റിനുവേണ്ടി കെ.സി. തമ്പാന് അഭിഭാഷകന് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റീസുമാരായ രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
ക്ഷേത്രം ഏറ്റെടുക്കുന്നതിനായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ ചുമതപ്പെടുത്തിയുള്ള ബോര്‍ഡിന്റെ ഉത്തരവിന് നിയമസാധുതയില്ലെന്നും പാരമ്പര്യ ട്രസ്റ്റിയുടെ വാദങ്ങള്‍ കേള്‍ക്കാതെയുള്ളതാണ് നടപടികളെന്നും കണ്ടെത്തിയാണ് ഹൈക്കോടതി ഉത്തരവ്.